പലചരക്കുകടയുടേയും പച്ചക്കറി കടയുടേയും പുട്ടുകള്‍ പൊളിച്ചും പണം മോഷ്ടിച്ചിട്ടുണ്ട്. ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് പൂട്ടുകള്‍ തുറന്നിരിക്കുന്നത്. 

ആലപ്പുഴ: ആലപ്പുഴ ചെന്നിത്തല കേന്ദ്രീകരിച്ച് വ്യാപക മോഷണം. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ക്ഷേത്രം, പച്ചക്കറി കട, പലചരക്ക് കട എന്നിവ കേന്ദ്രീകരിച്ചായിരുന്നു മോഷണം. റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള കറ്റിയില്‍ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്നാണ് മോഷണം. പലചരക്കുകടയുടേയും പച്ചക്കറി കടയുടേയും പുട്ടുകള്‍ പൊളിച്ചും പണം മോഷ്ടിച്ചിട്ടുണ്ട്. ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് പൂട്ടുകള്‍ തുറന്നിരിക്കുന്നത്. ഉപയോഗം കഴിഞ്ഞ ഇരുമ്പ് കമ്പികള്‍ ക്ഷേത്രത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസം ബുധനൂരില്‍ ആക്രി കച്ചവടം നടത്താനെത്തിയ യുവാവ് വീട്ടില്‍ കയറി മോഷണം നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. പ്രദേശത്ത് രാത്രിയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.