മാന്നാര്‍: സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ചവശരാക്കി ബിവറേജില്‍ നിന്ന്  വിലകൂടിയ മദ്യം കവര്‍ന്നു. ബിവറേജ് കോര്‍പ്പറേഷന്റെ പുലിയൂര്‍ പാലച്ചുവട് ജങ്ഷന് പടിഞ്ഞാറ് പ്രവര്‍ത്തിക്കുന്ന മദ്യഷോപ്പിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലര്‍ച്ച രണ്ടിനാണ് സംഭവം. സെക്ക്യൂരിറ്റി ജീവനക്കാരായ രണ്ടുപേരെ മര്‍ദ്ദിച്ചവശരാക്കിയ ശേഷമാണ് മോഷണം നടന്നത്.

സെക്യൂരിറ്റി ജീവനക്കാരായ നൂറനാട് സുരേഷ് ഭവനത്തില്‍ സുരേഷ് (47), ചെന്നിത്തല ചെറുകോല്‍ ഇടപ്പിള്ളേടത്ത് സുധാകരന്‍ (58) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തലയ്ക്കും, കൈകാലുകള്‍ക്കും പരിക്കേറ്റ സുധാകരനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യശാലയുടെ പൂട്ട് കമ്പിപാര ഉപയോഗിച്ച് തല്ലിതകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ വിലകൂടിയ പത്തോളം കുപ്പികളാണ് കൈക്കലാക്കിയത്. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.