കരൂർ  നവരാക്കൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ മോഷണം പോയി

അമ്പലപ്പുഴ: കരൂർ നവരാക്കൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ മോഷണം പോയി. ശ്രീകോവിൽ തകർത്ത് കാണിക്കവഞ്ചികൾ അപഹരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് മോഷണ വിവരം അറിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിടപ്പളളിയും തുലാഭാരത്തട്ടും തകർത്ത ശേഷം ശ്രീകോവിലും തകർത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്. വിഗ്രഹത്തിനു പുറകിൽ വച്ചിരുന്ന രണ്ട് കാണിക്കവഞ്ചികൾ തകർത്ത് ഇതിലെ പണം കവരുകയായിരുന്നു. അമ്പലപ്പുഴ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.