പണമെടുത്ത ശേഷം കാണിക്കുടങ്ങള്‍ ക്ഷേത്രവളപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവ പൊലീസ് ക്ഷേത്രപരിസരത്തുനിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൊളിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മോഷണം. ശ്രീകോവിലിന് മുന്നിലെ കാണിക്കവഞ്ചിയും കാണിക്കക്കുടങ്ങളും മോഷ്ടാക്കൾ കവര്‍ന്നു. പണമെടുത്ത ശേഷം കാണിക്കുടങ്ങള്‍ ക്ഷേത്രവളപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവ ക്ഷേത്രപരിസരത്ത് നിന്ന് പൊലീസ് കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിഗ്രഹത്തിലെ മുഖചാര്‍ത്ത് അഴിച്ചുമാറ്റിയ നിലയിലായിരുന്നു. റിസീവര്‍ ഭരണത്തിലുള്ള ക്ഷേത്രത്തില്‍ ഇതിന് മുന്‍പും മോഷണം നടന്നിട്ടുണ്ട്.