Asianet News MalayalamAsianet News Malayalam

വാഹനം വരാന്‍ റോഡില്ല; ആശുപത്രിയിലെത്തിക്കാന്‍ വൈകി, ആദിവാസി സ്ത്രീ മരിച്ചു

ഗുരുതരവസ്ഥയിലായിട്ടും വീടിന് സമീപത്തേക്ക് വാഹനമെത്തിക്കാന്‍ കഴിയാത്തതിനാല്‍ ഏറെ ദൂരം താങ്ങിയെടുത്താണ് ചന്ദ്രികയെ ജീപ്പിനുള്ളിലെത്തിച്ചത്. ജീപ്പിന്റെ ചക്രം ചെളിയില്‍ പുതഞ്ഞതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് തള്ളിയാണ് വാഹനം നല്ല റോഡിലെത്തിച്ചത്.
 

There is no proper road facility; The tribal woman, who was rushed to hospital a day late, died
Author
Kalpetta, First Published Jul 6, 2021, 11:24 PM IST

കല്‍പ്പറ്റ: വാഹനമെത്തിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ വൈകി ആശുപത്രിയിലെത്തിച്ച ആദിവാസി സ്ത്രീ മരിച്ചു. പുല്‍പ്പള്ളി പഞ്ചായത്തിലെ വെളുകൊല്ലി ആദിവാസി കോളനിയിലെ കെഞ്ചന്റെ ഭാര്യ മാര എന്ന ചന്ദ്രിക (48) ആണ് ഇന്നലെ മരിച്ചത്. പതിറ്റാണ്ടുകളായി സാങ്കേതിക കാരണങ്ങളും ഫണ്ടിന്റെ കുറവും പറഞ്ഞ് റോഡ് നിര്‍മിക്കുന്നില്ലെന്ന ഗ്രാമവാസികളുടെ പരാതി പുല്‍പ്പള്ളി പഞ്ചായത്തിനെതിരെ നിലനില്‍ക്കെയാണ് ചന്ദ്രികയുടെ മരണം. ഇവരുടെ നിസ്സഹായ അവസ്ഥ കഴിഞ്ഞ മാസം ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

There is no proper road facility; The tribal woman, who was rushed to hospital a day late, died

പുല്‍പ്പള്ളി പഞ്ചായത്തിലെ വെളുകൊല്ലി ആദിവാസി കോളനിയിലെ തകര്‍ന്ന റോഡ്
 

വനത്തോട് ചേര്‍ന്ന് കിടക്കുന്ന വെളുകൊല്ലി ഗ്രാമത്തില്‍ ഭൂരിപക്ഷവും ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്. കുറിച്ചിപ്പറ്റയില്‍ നിന്ന് തുടങ്ങി വെളുക്കൊല്ലി കോളനി പരിസരത്ത് അവസാനിക്കുന്ന ചെളി നിറഞ്ഞ ഒരു മണ്‍പാത മാത്രമാണ് ഏത് കാലാവസ്ഥയിലും ഇവര്‍ക്ക് പുറംലോകത്തെത്തിചേരാനുള്ള ഏകമാര്‍ഗം. എന്നാല്‍ മഴപെയ്താല്‍ ഈ പാതയിലൂടെ ജീപ്പ് പോലും വരില്ല. കഴിഞ്ഞ മാസം 20 നാണ് ചന്ദ്രികക്ക് അസുഖം തുടങ്ങിയത്. തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടു.

ഗുരുതരവസ്ഥയിലായിട്ടും വീടിന് സമീപത്തേക്ക് വാഹനമെത്തിക്കാന്‍ കഴിയാത്തതിനാല്‍ ഏറെ ദൂരം താങ്ങിയെടുത്താണ് ചന്ദ്രികയെ ജീപ്പിനുള്ളിലെത്തിച്ചത്. ജീപ്പിന്റെ ചക്രം ചെളിയില്‍ പുതഞ്ഞതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് തള്ളിയാണ് വാഹനം നല്ല റോഡിലെത്തിച്ചത്. ചന്ദ്രിക അബോധവസ്ഥയില്‍ ആയപ്പോള്‍ തന്നെ വാഹനം ലഭിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് നാട്ടുകാരനായ പ്രശാന്ത് പറയുന്നത്. തലയില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ആദ്യം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ചന്ദ്രികയെ എത്തിച്ചത്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിര്‍ദ്ദേശം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് ചന്ദ്രിക മരിച്ചത്. 

There is no proper road facility; The tribal woman, who was rushed to hospital a day late, died

ചളിയില്‍ കുടുങ്ങിയ ജീപ്പ് തള്ളി നീക്കുന്നു

വെളുകൊല്ലിക്കാരുടെ യാത്രാദുരിതം മാധ്യമവാര്‍ത്തകളായും മറ്റും നിരവധി തവണ അധികാരികളുടെ മുന്നിലെത്തിയതാണ്. എന്നാല്‍ വനംവകുപ്പ് അനുമതി നല്‍കുന്നില്ലെന്ന കാരണത്താല്‍ റോഡ് നിര്‍മിക്കാനാകില്ലെന്നായിരുന്നു പഞ്ചായത്തിന്റെ മുന്‍നിലപാട്. അതേ സമയം വനംവകുപ്പിന്റെ നിരാക്ഷേപ പത്രം കൊവിഡ് കാരണം വൈകുന്നതാണെന്നും ആവശ്യത്തിന് ഫണ്ടില്ലെന്നുമാണ് ഇപ്പോഴുള്ള പഞ്ചായത്തിന്റെ വാദം.
 

Follow Us:
Download App:
  • android
  • ios