കോഴിക്കോട്: കണ്ണങ്കണ്ടി ട്രേഡേഴ്സ് സെക്യൂരിറ്റിയുടെ മൊബൈൽ ഫോൺ മോഷിടിച്ചയാളെ പിടികൂടി. കോട്ടൂളി കണ്ണംചാലിൽ നിഖിലിനെയാണ് റെയിൽവേ സ്റ്റേഷനിനടുത്ത് വെച്ച് വെള്ളിയാഴ്ച സംശയകരമായ സാഹചര്യത്തിൽ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോഴാണ് ഇയാളാണ് സെക്യൂരിറ്റി ഗാർഡിൻറെ മൊബൈൽ ഫോൺ കവർന്നതെന്ന് വ്യക്തമാകുന്നത്.

നിഖിൽ പ്രമാദമായ കണ്ണാടിക്കൽ ഷാജിയ്‌ക്കൊപ്പം വൻ കവർച്ച നടത്തിയ കേസ് ഉൾപ്പടെ പത്തോളം കേസിൽ കൂട്ടുപ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി ടൗൺ എസ്ഐ കെ.ടി. ബിജിത്ത് അറിയിച്ചു. 

ഡോക്‌ടറുടെ കൊവിഡ്; മൂന്നാറിലെ ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യം

തിരുവനന്തപുരം യാത്ര, ശേഷം നിരീക്ഷണമില്ല; മൂന്നാറില്‍ കൊവിഡ് ആശങ്ക പടര്‍ത്തി ഡോക്‌ടര്‍

ആലപ്പുഴയുടെ തീരത്ത് കടൽക്ഷോഭം രൂക്ഷം; വീടുകള്‍ തകര്‍ന്നു, ഗതാഗതം മുടങ്ങി