Asianet News MalayalamAsianet News Malayalam

കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച് മോഷ്ടാവ്; സാഹസികമായി പിടികൂടി പൊലീസ്

പ്രതിയോടൊപ്പം എസ്‌കോര്‍ട്ട് വന്ന എ ആര്‍ ക്യാംപിലെ പൊലീസുകാരനെ തള്ളി മാറ്റി ഇയാള്‍ കോടതിയുടെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. 

Thief tries to escape by jumping from court building Arrested by the police
Author
First Published Aug 14, 2024, 12:48 AM IST | Last Updated Aug 14, 2024, 12:48 AM IST

കോഴിക്കോട്: ജില്ലാ കോടതി കെട്ടിട സമുച്ചയത്തില്‍ ഇന്നലെ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍. മോഷണ കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന പ്രതി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്. ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇന്നലെ ഉച്ചയോടടുത്താണ് സംഭവം. കോഴിക്കോട് ചേവായൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണക്കേസിലെ പ്രതിയായ അഭിനന്ദിനെ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കാനായി എത്തിച്ചിരുന്നു. 

തടവില്‍ കഴിയുകയായിരുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനായി ചേവായൂര്‍ പൊലീസ് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് കോടതിയില്‍ എത്തിച്ചത്. പ്രതിയോടൊപ്പം എസ്‌കോര്‍ട്ട് വന്ന എ ആര്‍ ക്യാംപിലെ പൊലീസുകാരനെ തള്ളി മാറ്റി ഇയാള്‍ കോടതിയുടെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. 

എന്നാല്‍ കോടതിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ തന്നെ അഭിനന്ദിനെ പിടികൂടി. പ്രതിയെ തിരികേ ജയിലിലേക്ക് തന്നെ കൊണ്ടുപോയി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേ രക്ഷപ്പെടാന്‍ ശ്രമിച്ച കുറ്റത്തിന് കോഴിക്കോട് ടൗണ്‍ പൊലീസ് അഭിനന്ദിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിടിവലിക്കിടെ പരിക്കേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകേഷ് ആശുപത്രിയിയില്‍ ചികിത്സ തേടി. 

'പേഴ്സണൽ ലോണും സ്വര്‍ണ പണയവും അടക്കം എല്ലാ വായ്പകൾക്കും മോറട്ടോറിയം'; നിർദേശവുമായി ബാങ്കിംഗ് വിദഗ്ധൻ

മഹാരാഷ്ട്രയ്ക്ക് 2984 കോടി, യുപിക്ക് 1791 കോടി, ഗുജറാത്തിന് 1226 കോടി; പക്ഷേ കേരളത്തിന്...; സുപ്രധാനമായ കണക്ക് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios