ഹരിപ്പാട്ടെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫീസിൽ ട്രെയിനിയായ ശ്രീലക്ഷ്മി കഴിഞ്ഞ 11 ന് സ്കൂട്ടറിൽ ഓഫീസിലേക്ക് പോകുന്ന വഴി ധരിച്ചിരുന്ന ചെയിൻ നഷ്ടപ്പെട്ട വിവരം ഓഫീസിലെത്തിയപ്പോഴാണ് അറിയുന്നത്.

ഹരിപ്പാട്: സ്കൂളിലേക്ക് പോകുമ്പോൾ റോഡിൽ നിന്ന് കിട്ടിയ സ്വർണ്ണച്ചെയിൻ ഉടമസ്ഥയ്ക്ക് കൈമാറി രണ്ടാം ക്ലാസുകാരൻ മാതൃകയായി. മംഗലം സനൽ ഭവനത്തിൽ സനൽ കുമാർ - ദൃശ്യ എന്നിവരുടെ മകൻ മംഗലം ഗവണ്‍മെന്‍റ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി സാഗർ സനൽ (7) ആണ് നാടിനാകെ മാതൃകയായത്. മംഗലം ആനന്ദ മന്ദിരത്തിൽ ശുഭയുടെ മകൾ ശ്രീലക്ഷ്മിയുടെ ഒരു പവൻ തൂക്കം വരുന്ന കൈ ചെയിൻ ആണ് നഷ്ടപ്പെട്ടത്. 

ഹരിപ്പാട്ടെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫീസിൽ ട്രെയിനിയായ ശ്രീലക്ഷ്മി കഴിഞ്ഞ 11 ന് സ്കൂട്ടറിൽ ഓഫീസിലേക്ക് പോകുന്ന വഴി ധരിച്ചിരുന്ന ചെയിൻ നഷ്ടപ്പെട്ട വിവരം ഓഫീസിലെത്തിയപ്പോഴാണ് അറിയുന്നത്. ഉടൻ തന്നെ കൂട്ടുകാരിയുമായി തിരിച്ചു വന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് തൃക്കുന്നപ്പുഴ, ഹരിപ്പാട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. ചെയിൻ നഷ്ടപ്പെട്ട കാര്യം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു സ്വർണ്ണ ചെയിൻ ലഭിച്ചെന്ന് ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ നിന്നറിയിച്ചു. സ്റ്റേഷനിലെത്തിയ ശ്രീലക്ഷ്മി അത് തന്‍റേത് അല്ലെന്ന് സ്ഥിരീകരിച്ചു. 

അതിനിടെ സാഗറിനു ലഭിച്ച ചെയിനിന്‍റെ കണ്ണികളിൽ ചിലത് വെള്ള നിറത്തിലുള്ളതായതിനാൽ വൈറ്റ് ഗോൾഡ് ഇനത്തിലുള്ള മുക്കുപണ്ടം ആയിരിക്കുമെന്നാണ് സാഗറിന്റെ വീട്ടുകാർ കരുതിയത്. സാഗറിന്റെ അമ്മ ദൃശ്യ വഴിയിൽ നിന്ന് മകന് കിട്ടിയ ചെയിനിന്റെ കാര്യം പിതൃ സഹോദരി വിദ്യയോട് പറഞ്ഞു. ഫേസ് ബുക്കിലെ പോസ്റ്റ് കണ്ടിരുന്ന വിദ്യ ഉടൻ തന്നെ വിവരം ശ്രീലക്ഷ്മിയുടെ അമ്മ ശുഭയെ അറിയിക്കുകയും അവരെത്തി നഷ്ടപ്പട്ട ചെയിൻ തിരിച്ചറിഞ്ഞതോടെ സാഗർ ഉടമക്ക് കൈമാറുകയായിരുന്നു.

റഷ്യൻ നിര്‍മിത ഇഗ്ള മിസൈലടക്കമുണ്ട്, ലുലു മാളിലേക്ക് പറന്നിറങ്ങി ഇന്ത്യൻ വ്യോമസേന

സ്കൂട്ടറിലെത്തി, പതിയെ ട്രാൻസ്ഫോമറിന് അടുത്തേക്ക്...; പ്രദേശമാകെ പെട്ടെന്ന് ഇരുട്ടിലായി, എല്ലാം കണ്ട് സിസിടിവി

വെളുപ്പിന് 6.30, അടുത്ത വീട്ടിൽ നിന്ന് പറന്ന് വന്ന ബാഗിൽ 2 കിലോ സ്വർണം; പ്ലാൻ പൊളിഞ്ഞു, കുടുങ്ങി ഉദ്യോഗസ്ഥൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം