എറണാകുളം നോര്‍ത്ത് പറവൂരിലെ തുരുത്തിപ്പുറം കട്ടത്തുരുത്ത് റോഡില്‍ തുരുത്തിപ്പുറം കയര്‍ സഹകരണ സംഘത്തിന്‍റെ പടിഞ്ഞാറ് വശത്തായി 9 -ഓളം വീടുകള്‍ വെള്ളത്തിനടിയിലാണ്. പല വീടുകളിലും ആളുകള്‍ രണ്ടാം നിലയിലും ടറസിന്‍റെ മുകളിലുമായാണ് കഴിയുന്നത്.  

തുരുത്തിപ്പുറം: എറണാകുളം നോര്‍ത്ത് പറവൂരിലെ തുരുത്തിപ്പുറം കട്ടത്തുരുത്ത് റോഡില്‍ തുരുത്തിപ്പുറം കയര്‍ സഹകരണ സംഘത്തിന്‍റെ പടിഞ്ഞാറ് വശത്തായി 9 -ഓളം വീടുകള്‍ വെള്ളത്തിനടിയിലാണ്. പല വീടുകളിലും ആളുകള്‍ രണ്ടാം നിലയിലും ടറസിന്‍റെ മുകളിലുമായാണ് കഴിയുന്നത്. ഈ സ്ഥലത്ത് മൂന്ന് വീടുകളിലായി 27 മുതിര്‍ന്നവരും 5 കുട്ടികളുമടക്കം 32 പേര്‍ ഒറ്റപ്പെട്ടനിലയിലാണ്. സമീപത്തെ വീടുകളില്‍ കൂടുതല്‍ പേരുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് ലഭ്യമായ വിവരം. 

നിരവധി തവണ രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ ആരും തന്നെ എത്തിയിട്ടില്ല. ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്‍റെയും കുറവ് രൂക്ഷമായി നേരിടുകയാണ്. വീടുകളില്‍ നിന്ന് സമീപത്തെ വീടുകളിലേക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയായതിനാല്‍ എല്ലാവരും ഒറ്റപ്പെട്ടവിലയിലാണ്. ഇന്നലെ വരെ ഇവരില്‍ ചിലരുടെ ഫോണുകള്‍ പ്രവര്‍ത്തനക്ഷമായിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ ഇവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ല.

ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ : 9400782828
ലോക്കേഷന്‍ മാപ്പ് : https://www.google.com/maps/@10.1712852,76.2090386,17z/data=!4m5!7m4!1m2!1s105586321180116449157!2sChZGMVF2OU5kU0VuTFdkdS1meTl1S0lBEggHBXOWmwdqeA%3D%3D!2e2?hl=en