Asianet News MalayalamAsianet News Malayalam

തിരുവമ്പാടി കൊലപാതകം: പ്രതി കസ്റ്റഡിയില്‍

അയല്‍വാസി രജീഷ് ആണ് തിരുവമ്പാടി പൊലീസിന്റെ കസ്റ്റഡിയിലായത്. സംഭവസ്ഥലത്ത് ഇന്ന് 11 മണിയോടെ തെളിവെടുപ്പിനെത്തിക്കുമെന്നു തിരുവമ്പാടി സി ഐ  സുമിത്ത് പറഞ്ഞു.
 

thiruvambadi murder: accused in custody
Author
Kozhikode, First Published Aug 27, 2021, 11:03 AM IST

കോഴിക്കോട്: തിരുവമ്പാടി ചാലില്‍ തൊടികയില്‍ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി കസ്റ്റഡിയില്‍. അയല്‍വാസി രജീഷ് ആണ് തിരുവമ്പാടി പൊലീസിന്റെ കസ്റ്റഡിയിലായത്. സംഭവസ്ഥലത്ത് ഇന്ന് 11 മണിയോടെ തെളിവെടുപ്പിനെത്തിക്കുമെന്നു തിരുവമ്പാടി സി ഐ  സുമിത്ത് പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു തിരുവമ്പാടി ചാലില്‍ തൊടികയില്‍ മോഹന്‍ദാസിനെ  അയല്‍വാസിയായ രജീഷ് തലക്കടിച്ച് കൊലപ്പെടുത്തിയത്.

കൊലയ്ക്കുശേഷം പ്രതിയായ രജീഷ് ഒളിവില്‍ പോവുകയായിരുന്നു. ടൈല്‍ കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ചതാണ് മരണകാരണമെന്ന് സൂചനയുണ്ടെങ്കിലും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ടൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios