Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം ജില്ലയിൽ കൂടുതൽ രോഗികൾ, 97 ശതമാനവും സമ്പർക്കത്തിലൂടെ, ഇടുക്കിയിൽ കൊവിഡ് കേസില്ലാ ദിനം

ടെസ്റ്റുകൾ കുറവായതിനാൽ രോഗബാധിതരുടെ എണ്ണം കുറവായ ദിനത്തിലും തിരുവനന്തപുരത്ത് 227 പേർക്കാണ് കൊവിഡ് ബാധിച്ചത്. 

Thiruvananthapuram district has the highest number of covid patients 97 per cent through contact
Author
Kerala, First Published Sep 1, 2020, 6:59 PM IST

തിരുവനന്തപുരം: സംസ്ഥാനത്താകെ ടെസ്റ്റുകൾ കുറവായതിനാൽ രോഗബാധിതരുടെ എണ്ണം കുറവായ ദിനത്തിലും തിരുവനന്തപുരത്ത് 227 പേർക്കാണ് കൊവിഡ് ബാധിച്ചത്. അതിൽ  221 പേര്‍ക്കും  സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതായത് ജില്ലയിൽ ഇന്ന് 97 ശതമാനവും സമ്പർക്കരോഗികളാണ്. അതേസമയം  ഇടുക്കിയിൽ ഇന്ന് കൊവിഡ് റിപ്പോർട്ട് ചെയ്തില്ല. 

സാമ്പിൾ പരിശോധിക്കുന്ന തലപ്പാടി ലാബ് അണുനശീകരണത്തിനായി അടച്ചിട്ടതിനാലാണ് ഇന്ന് പരിശോ‌ധനാ ഫലം വരാത്തത്.

തിരുവനന്തപുരത്തിനും ഇടുക്കിക്കും പുറമെ മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, വയനാട് ജില്ലയില്‍ എട്ട് പേർ എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 144 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 നിന്നുള്ള പേര്‍ക്കും, വയനാട് ജില്ലയില്‍ 6 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 6, തൃശൂര്‍ ജില്ലയിലെ 5, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ രണ്ട് വീതവും, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.  എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ രണ്ട് ഡി.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 

Follow Us:
Download App:
  • android
  • ios