കാട്ടായിക്കോണത്ത് കനത്ത മഴ പെയ്തു. 45 മില്ലി മീറ്റർ മഴയാണ് കാട്ടായിക്കോണത്ത് ലഭിച്ചത്.

തിരുവന്തപുരം: പൊള്ളുന്ന ചൂടിൽ നിന്ന് തിരുവനന്തപുരത്തിന് താൽക്കാലിക ആശ്വാസം. ന​ഗരത്തിലും ജില്ലയുടെ വിവിധ ഭാ​ഗങ്ങളിലും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ പെയ്തു. ഇതോടെ അന്തരീക്ഷ താപനിലയിൽ താഴ്ന്നു. കാട്ടായിക്കോണത്ത് കനത്ത മഴ പെയ്തു. 45 മില്ലി മീറ്റർ മഴയാണ് കാട്ടായിക്കോണത്ത് ലഭിച്ചത്. കാര്യവട്ടം- 27, ബാലരാമപുരം- 9, കഴക്കൂട്ടം-7, പള്ളിച്ചൽ-6, വിളപ്പിൽശ്ശാല-3, പള്ളിപ്പുറം- 2, വെങ്ങാനൂർ-2, കിഴക്കേക്കോട്ട -2 എന്നിങ്ങനെയാണ് മഴക്കണക്ക്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് 36ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ഈ മാസം 24 വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ കിട്ടിയേക്കും.