Asianet News MalayalamAsianet News Malayalam

റവന്യൂ കലോത്സവത്തിൽ ആവേശമായി കളക്ടർ ഹരിത വി, കുമാറിന്റെയും സംഘത്തിന്റെയും തിരുവാതിര- വീഡിയോ

സംസ്ഥാന റെവന്യൂ കലോത്സവം മൂന്നാം ദിവസം കയ്യടി നേടി തൃശൂർ ജില്ലാകളക്ടർ ഹരിത വി കുമാറിന്റെറെയും  സംഘത്തിന്റെയും തിരുവാതിര കളി

Thiruvathira by Collector Haritha V Kumar and his team on the occasion of Revenue Arts Festival
Author
Kerala, First Published Jun 26, 2022, 1:10 PM IST

തൃശ്ശൂർ: സംസ്ഥാന റെവന്യൂ കലോത്സവം മൂന്നാം ദിവസം കയ്യടി നേടി തൃശൂർ ജില്ലാകളക്ടർ ഹരിത വി കുമാറിന്റെറെയും  സംഘത്തിന്റെയും തിരുവാതിര കളി. സ്കൂൾ കാലത്തിലേക്ക് തിരിച്ചു പോയ അനുഭവമാണ് ഉണ്ടായതെന്ന് ജില്ലാ കളക്ടർ പ്രതികരിച്ചു. സംസ്ഥാന റവന്യു കലോത്സവം മൂന്നാം ദിവസം തുടരുമ്പോൾ തൃശ്ശൂർ ജില്ലയുടെ കുതിപ്പു തുടരുകയാണ്. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്.

രണ്ടാം ദിനം  അവസാനിക്കുമ്പോൾ  തൃശ്ശൂരിന്‍റെ വ്യക്തമായ ആധിപത്യം.  166 പോയിന്‍റായിരുന്നു തൃശ്ശൂർ ജില്ലക്ക്, പിന്നിൽ 106 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്.  സ്കൂൾ കലോത്സവ വേദിയെ ഓർമ്മിപ്പിക്കും വിധം നിറഞ്ഞ സദസാണ് എല്ലാ മത്സരത്തിനും ഉണ്ടായിരുന്നത്. പ്രധാന വേദിയിൽ  സിനിമാറ്റിക് ഡാൻസ് നടക്കുമ്പോൾ തേക്കിൻകാട് മൈതാനി ആവേശത്തിലാഴ്ന്നു. 

Read more: സെറ്റും മുണ്ടും ഉടുത്ത് തൃശൂര്‍ കളക്ട്രേറ്റിന് മുന്നില്‍ കെഎസ്‌യു തിരുവാതിര!

മോഹിനിയാട്ടം , ഒപ്പന, മാപ്പിളപ്പാട്ട്, മൈം, നാടകം, തബല, മൃദംഗം, ഗിറ്റാർ, രചനാ മത്സരങ്ങളാണ് രണ്ടാം ദിനം നടന്നത്.  സംഘാടന തിരക്കുകൾക്കിടയിലാണ് തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ ഇന്ന് തിരുവാതിര മത്സരത്തിന് ഇറങ്ങിയത്. മൂന്ന് ദിവസം നീണ്ടും നിന്ന കലാ മാമാങ്കത്തിന് ഇന്നത്തെ രാവോടെ തിരിശ്ശീല വീഴും.  

Follow Us:
Download App:
  • android
  • ios