കാസര്‍കോട് റാണിപുരത്തെ വനമേഖലയില്‍ കേരള വനം വകുപ്പും മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍

കാസര്‍കോട്: പ്രകാശിക്കുന്ന കൂണുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലുള്ള കൂണുകളുണ്ട് കാസര്‍കോട് റാണിപുരത്തെ വനത്തില്‍. വനംവകുപ്പ് നടത്തിയ സര്‍വേയിലാണ് ഈ അപൂര്‍വ കൂണുകള്‍ കണ്ടെത്തിയത്. രാത്രിയില്‍ പച്ച വെളിച്ചം പൊഴിക്കുന്ന ബയോ ലൂമിനസെന്‍റ് കൂണുകള്‍. ശാസ്ത്രീയ നാമം ഫൈലോബൊളീറ്റസ് മാനിപ്പുലാരിസ്. ഇലക്ട്രിക് കൂണുകളെന്നും വിളിപ്പേര്. രാസപ്രവർത്തനത്തിലൂടെ പ്രകാശം ഉത്പാദിപ്പിക്കുന്ന ഈ കൂണുകള്‍ അത്യപൂര്‍വ്വമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കാസര്‍കോട് റാണിപുരത്തെ വനമേഖലയില്‍ കേരള വനം വകുപ്പും മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. അന്‍പതോളം കൂണ്‍ ഇനങ്ങളാണ് റാണിപുരത്തെ സര്‍വ്വേയില്‍ രേഖപ്പെടുത്തിയത്. നിറത്തിലും ആകൃതിയിലും വേറിട്ടവയാണിത്. ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമുണ്ട്.

തക്കാളിയുടെ ആകൃതിയുള്ള ടൊമാട്ടോ മഷ്റൂം, പൂവ് പോലെ തോന്നിക്കുന്ന പൊറോണിയ നാഗരഹോളന്‍സിസ്, കിളിക്കൂടിന്‍റെ ആകൃതിയിലുള്ള സിയാത്തസ്. ഇങ്ങനെ കൂണിനങ്ങളുടെ പട്ടിക നീളുന്നു. കുണ്‍ പരാഗണത്തിന്‍റെ മനോഹര ദൃശ്യവും സര്‍വേ നടത്തിയ സംഘം പകര്‍ത്തിയിട്ടുണ്ട്. കൂടുതൽ ഭാഗങ്ങളിലേക്ക് സര്‍വേ വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

ഒന്നും രണ്ടുമല്ല, 13,000 ഒഴിവുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ; അതിവേഗ നടപടികൾക്ക് നി‍ർദേശം, വിജ്ഞാപനം ഉടൻ

നാളെയാണ് നാളെയാണ് നാളെയാണ് തുടങ്ങുന്നത്! വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകളെല്ലാം അറിയാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം