Asianet News MalayalamAsianet News Malayalam

എന്ത് ജപ്തി ചെയ്യേണ്ടി വന്നാലും താമസിക്കുന്ന വീട് ജപ്തി ചെയ്യാൻ പാടില്ലെന്നാണ് എൽഡിഎഫ് സർക്കാരിന്‍റെ നിലപാട്: തോമസ് ഐസക്ക്


വായ്പാത്തുക തിരികെ ലഭിക്കാൻ ധനകാര്യസ്ഥാപനങ്ങൾ ശ്രമിക്കുമ്പോൾ എല്ലാ സാഹചര്യങ്ങളും കരുണയോടെ പരിശോധിക്കണമെന്നും എന്ത് ജപ്തി ചെയ്യേണ്ടി വന്നാലും താമസിക്കുന്ന വീട് ജപ്തി ചെയ്യാൻ പാടില്ലെന്നാണ് എൽഡിഎഫ് സർക്കാരിന്‍റെ നിലപാടെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടുന്നു. 

thomas isaac declare ldf government police about bank seize case
Author
Thiruvananthapuram, First Published May 15, 2019, 3:22 PM IST

തിരുവനന്തപുരം: കുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലിലും ജപ്തി ഭീഷണിയിലും മനംനെന്ത് നെയ്യാറ്റിന്‍ക്കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ ബാങ്ക് ജപ്തിയെ കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക്.  

വായ്പാത്തുക തിരികെ ലഭിക്കാൻ ധനകാര്യസ്ഥാപനങ്ങൾ ശ്രമിക്കുമ്പോൾ എല്ലാ സാഹചര്യങ്ങളും കരുണയോടെ പരിശോധിക്കണമെന്നും എന്ത് ജപ്തി ചെയ്യേണ്ടി വന്നാലും താമസിക്കുന്ന വീട് ജപ്തി ചെയ്യാൻ പാടില്ലെന്നാണ് എൽഡിഎഫ് സർക്കാരിന്‍റെ നിലപാടെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടുന്നു. 

ഇരുവരുടെയും ആത്മഹത്യ, ബാങ്ക് വീട് ജപ്തി ചെയ്യാന്‍ തയ്യാറായതിനെ തുടര്‍ന്നാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സമയത്താണ് മന്ത്രി ഇത്തരമൊരു ഫേസ്ബുക്ക് കുറിപ്പ് എഴുതിയത്. എന്നാല്‍ പിന്നീട് ഇരുവരും ആത്മഹത്യ ചെയ്തത് ബാങ്കിന്‍റെ ജപ്തി നടപടി മൂലമല്ലെന്നും മറിച്ച് സ്ത്രീധന പ്രശ്നവും ഭര്‍ത്താവിന്‍റെ മന്ത്രവാദവും മൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

എന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ വീടുകള്‍ ബാങ്കുകളില്‍ നിന്ന് ജപ്തി ഭീഷണി നേരിടുന്ന സമയത്ത് ധനമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന് പ്രധാന്യമുണ്ട്. തന്‍റെ കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാങ്ക് മേധാവികളോട് ആവശ്യപ്പെടും. 

സർക്കാരിന് നൽകിയ ഉറപ്പ് പാലിക്കപ്പെടുക തന്നെ വേണം.  പ്രളയക്കെടുതിയിൽ നടുവൊടിഞ്ഞു കിടക്കുന്നവരെ ഊറ്റിപ്പിഴിഞ്ഞല്ല, കിട്ടാക്കടം നികത്തേണ്ടതെന്നും മന്ത്രി എഴുതുന്നു. സർക്കാരിനോട് സമ്മതിച്ച മൊറട്ടോറിയം കാലത്ത് കർശനമായ ജപ്തി നടപടികളിലേയ്ക്ക് നീങ്ങാൻ ബാങ്ക് ഉദ്യോഗസ്ഥർ നിർബന്ധിതരായിട്ടുണ്ടെങ്കിൽ അതിനുള്ള സാഹചര്യമെന്തെന്നതാണ് അതിഗൗരവതരമായ പ്രശ്നമെന്നും അദ്ദേഹം എഴുതുന്നു. മന്ത്രിയുടെ വാക്കുകള്‍ നിലവില്‍ ജപ്തി നടപടി നേരിടുന്ന മറ്റുള്ളവര്‍ക്ക് ഏറെ ആശ്വാസകരമാണ്. 
 

 

Follow Us:
Download App:
  • android
  • ios