മാർത്താണ്ഡം പമ്മത്തുള്ള സുജിൻ ജെയിംസിന്റെ ടെക്സ്റ്റൈൽസിൽ ഇക്കിഞ്ഞ 15 ന് രാത്രിയിൽ ആണ് മോഷണം നടന്നത്. 

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡത്ത് ടെക്സ്റ്റൈൽസിൽ മോഷണം നടത്തിയ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശികളായ അനിൽ (20), അഖിലേഷ് (20) എന്നിവരെയാണ് മാർത്താണ്ഡം പോലീസിന്റെ സെപ്ഷ്യൽ ടീം പിടികൂടിയത്. മാർത്താണ്ഡം പമ്മത്തുള്ള സുജിൻ ജെയിംസിന്റെ ടെക്സ്റ്റൈൽസിൽ ഇക്കിഞ്ഞ 15 ന് രാത്രിയിൽ ആണ് മോഷണം നടന്നത്. 

കടയുടെ പുട്ടു തകർത്ത മോഷ്ടാക്കൾ രണ്ട് സിസിടിവി ക്യാമറകളും 30 ഷർട്ടുകളും 30 പാന്റും ഒരു മൊബൈൽ ഫോണും മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 20000 രൂപയും കൊണ്ടുപോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. അന്വേഷണത്തിൽ കന്യാകുമാരി ജില്ലയിലും വിവിധ കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഒളിവുജീവിതം കുശാൽ, പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളും തുടങ്ങി; കൊടൈക്കനാലിൽ എത്തി ജയിലിലേക്ക് വഴികാട്ടി പൊലീസ്

അതേസമയം, ആലപ്പുഴ വെണ്‍മണിയില്‍ സ്വന്തം വീട് കുത്തിത്തുറന്ന് ഭാര്യയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഭര്‍ത്താവ് പിടിയില്‍. വെണ്‍മണി ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡില്‍ ബിനോയ് ഭവനത്തില്‍ മിനിയുടെ വീട് കുത്തിത്തുറന്നാണ് വീട്ടില്‍ നിന്നും മാറിത്താമസിച്ചിരുന്ന ഭര്‍ത്താവ് ബെഞ്ചിമിന്‍ (54) സ്വര്‍ണവും പണവും കവര്‍ന്നത്. കിടപ്പുമുറിയുടെ വാതില്‍ വെട്ടിപ്പൊളിച്ചാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 സ്വര്‍ണമാലകളും ഒരു സ്വര്‍ണമോതിരവും 5 സ്വര്‍ണവളകളും ഉള്‍പ്പെടെ 11 പവന്‍ ആഭരണങ്ങളും അയ്യായിരത്തോളം രൂപയും മോഷ്ടിച്ചത്. രണ്ട് വർഷത്തോളമായി വീട്ടിൽ നിന്നും മാറിത്താമസിച്ചിരുന്ന പ്രതി നാടുവിട്ട് പോകുന്നതിനാണ് ഭാര്യ രാത്രി ജോലിയ്ക്ക് പോയിരുന്ന സമയം പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം