Asianet News MalayalamAsianet News Malayalam

കൊവിഡ് 19; തൊവരിമല സത്യാഗ്രഹ സമരം താത്കാലികമായി നിര്‍ത്തി

 2019 ഏപ്രില്‍ 24 മുതല്‍ കല്‍പ്പറ്റ കളക്ടറേറ്റിന് മുന്നില്‍ 11 മാസക്കാലമായിതുടരുന്ന തൊവരിമല ഭൂസമരത്തിന്റെ ഭാഗമായിതുടര്‍ന്നു വരുന്ന സത്യാഗ്ര സമരമാണ്കൊറോണ കാലത്തെ കരുതലിന്റെ ഭാഗമായി താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

thovarimala protest stopped because of covid 19
Author
Wayanad, First Published Mar 24, 2020, 7:11 PM IST

വയനാട്: കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തൊവരിമല സത്യാഗ്രഹ സമരം താത്കാലികമായി നിര്‍ത്തിവച്ചു. 2019 ഏപ്രില്‍ 24 മുതല്‍ കല്‍പ്പറ്റ കളക്ടറേറ്റിന് മുന്നില്‍ 11 മാസക്കാലമായിതുടരുന്ന തൊവരിമല ഭൂസമരത്തിന്റെ ഭാഗമായിതുടര്‍ന്നു വരുന്ന സത്യാഗ്ര സമരമാണ്കൊറോണ കാലത്തെ കരുതലിന്റെ ഭാഗമായി താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വയനാട് ജില്ലാ കളക്ടറുടെ ഓഫീസില്‍ വച്ച് നടന്ന ചര്‍ച്ചയില്‍, സമരപ്പന്തല്‍ സംരക്ഷിക്കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയതായി സമരക്കാര്‍ അറിയിച്ചു. അതേസമയം, കര്‍ണ്ണാടക കേരള അതിര്‍ത്തിയില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങികിടക്കുകയാണ്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടവരാണ് ഇവര്‍. ഇവരെ കടത്തിവിടണമെന്ന് വയനാട് കളക്ടര്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലുംഇതുവരെ ഇവരെ കടത്തിവിട്ടിട്ടില്ല.കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ചെക്‌പോസ്റ്റുകള്‍ കേരളവും അടച്ചതോടെ നിരവധി പേരാണ് അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്നത്.

അവശ്യസാധങ്ങള്‍ അതിര്‍ത്തികടത്താന്‍ നിര്‍ദ്ദശേമുണ്ടായിട്ടും കേരളത്തിലേക്കുളള പച്ചക്കറി ലോഡുള്‍പ്പെടെ വാളയാറില്‍ തടഞ്ഞ് തിരിച്ചയച്ചു. പച്ചക്കറി വാഹനങ്ങള്‍ ഒരുകാരണവശാലും തടയില്ലെന്നും ആവശ്യമായ നടപടികളെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios