രണ്ടു മാസം മുന്‍പ് വൈ എം സി എ ജംഗ്ഷനില്‍ തട്ടുകടയില്‍ ഉണ്ടായ കത്തിക്കുത്തില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആളാണ് യഹിയ. നിരവധി കത്തികുത്ത് ഉള്‍പ്പടെയുഉള്ള ക്രിമിനല്‍ കേസുകളിലും ഇയാൾ പ്രതിയാണ്.  

ആലപ്പുഴ: ജില്ലാ കോടതിക്ക് സമീപം കള്ള് ഷാപ്പില്‍ പിടിച്ചുപറിയും അക്രമവും നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. കുപ്രസിദ്ധ ഗുണ്ട തോണ്ടന്‍ കുളങ്ങര വാര്‍ഡില്‍ കുന്നത്തുപറമ്പില്‍ യഹിയ (36), ചാത്തനാട് ശ്മാശാനത്തിനു തെക്കു ഉലകന്‍ വീട്ടില്‍ ബോംബ് എന്നു വിളിക്കുന്ന കണ്ണന്‍ (53), എ കെ ജി ജംഗ്ഷന്‍ വെളിയില്‍ വീട്ടില്‍ വിനോദ് (34) എന്നിവരാണ് ആലപ്പുഴ നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. 

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഷാപ്പില്‍ വെച്ച് ഇവര്‍ വിദേശമദ്യം കുടിച്ചത് ജീവനക്കാരന്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ മര്‍ദ്ദിക്കുകയും പണം പിടിച്ചുപറിക്കുകയുമായിരുന്നു. രണ്ടു മാസം മുന്‍പ് വൈ എം സി എ ജംഗ്ഷനില്‍ തട്ടുകടയില്‍ ഉണ്ടായ കത്തിക്കുത്തില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആളാണ് യഹിയ. നിരവധി കത്തികുത്ത് ഉള്‍പ്പടെയുഉള്ള ക്രിമിനല്‍ കേസുകളിലും ഇയാൾ പ്രതിയാണ്. 

യഹിയക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസതെക്കു റിമാന്‍ഡ് ചെയ്തു.