പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നു പേരെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു

തലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നു പേരെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ എട്ടാം നമ്പര്‍ ചെമ്പന്‍ അബ്ദുള്‍ അസീസ് (49), ബത്തേരി കണാരക്കണ്ടി കെഎം നൗഷാദ് (41), കുറ്റ്യാടി മരുതോങ്കര വാഴവളപ്പില്‍ റാഷിദ് ഖൈരി (46) എന്നിവരെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.