പാലക്കാട്: കഴിഞ്ഞ ദിവസം അണ്ണാനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ മൂന്നാമനും മരണത്തിന് കീഴടങ്ങി. പാലക്കാട് കൊപ്പം സ്വദേശി കൃഷ്ണന്‍കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കരിമ്പനയ്ക്കല്‍ സുരേഷിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് അണ്ണാന്‍ കുഞ്ഞ് വീണത്. പിന്നീട് അണ്ണാനെ രക്ഷിക്കാനിറങ്ങിയ സുരേഷ് ബോധരഹിതനായി വീണു. 

ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്നാണ് സുരേഷ് ബോധരഹിതനായി വീണത്. സുരേഷിനെ രക്ഷിക്കാനാണ് കൃഷ്ണന്‍കുട്ടിയും ഇദ്ദേഹത്തിന്റെ സഹോദരന്‍ സുരേന്ദ്രനും കിണറ്റിലിറങ്ങിയത്. കിണറ്റില്‍ ഓക്‌സിജന്റെ അളവ് കുറവായിരുന്നതിനാല്‍ ഇരുവരും ബോധരഹിതനായി വീണു. 

മൂന്ന് പേരെയെും പുറത്ത് എത്തിച്ചുവെങ്കിലും സുരേഷും സുരേന്ദ്രനും ആശുപത്രിയിലേക്ക് പോകുന്ന വഴി മരിച്ചു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൃഷ്ണന്‍കുട്ടി ഇന്ന് രാവിലെ മരിച്ചത്.