കോഴിക്കോട് മുക്കം അഗസ്റ്റ്യമൂഴി സ്വദേശികളാണ് മരിച്ച മൂന്നു പേരും. ഷിജു എന്ന ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ട്  പേരെയും തിരിച്ചറിഞ്ഞിട്ടില്ല.

മലപ്പുറം: മങ്കട വേരും പിലാക്കലിൽ ഗുഡ്‌സ് ഓട്ടോയും ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.കോഴിക്കോട് മുക്കം അഗസ്ത്യ മൊഴി സ്വദേശികളാണ് മരിച്ച മൂന്നു പേരും.ഷിജു എന്ന ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

മഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന സ്വകാര്യ ബസും തിരൂർക്കാട് ഭാഗത്ത് നിന്ന് വന്ന ഗുഡ്‌സ് ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ അപകടമുണ്ടായത്. ഗുഡ്‌സ് ഓട്ടോയിലുണ്ടായിരുന്ന മുന്ന് പേരാണ് മരണമടഞ്ഞത്. പൂച്ചെടികളുമായി പോകുകയായിരുന്നു ഗുഡ്‌സ് ഓട്ടോ. മൃതദേഹം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്