തിരുവനന്തപുരം: തലസ്ഥാനത്ത് നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. മരുന്നുമായി എറണാകുളത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന ടാറ്റ എയ്സ് വാഹനത്തിൽ അതേ ദിശയിൽ പോകുകയായിരുന്ന ലോറി ഇടിച്ച് റോഡിൻറെ സൈഡിലെ ചതുപ്പിലേക്ക് മറിയുകയായിരുന്നു.  ഈ രണ്ടു വാഹനങ്ങളിലെ ജീവനക്കാർക്ക് പരിക്കുകളില്ല. 

അപകടം കണ്ട് നിർത്തിയിട്ടിരുന്ന പാരിപ്പള്ളിയിൽ നിന്നും വിതുരയിലേക്ക് കമ്പി കൊണ്ടുപോകുകയായിരുന്ന ലോറിയിൽ ടാങ്കര്‍ ലോറി ഇടിച്ച് കയറിയാണ്  രണ്ടാമത്തെ അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന ടാങ്കർ ലോറി ഇടിച്ചു കയറി മിനി ടാങ്കറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരെ സാരമായ പരിക്കേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശികളായ കമൽ (23), പ്രവീൺ (21), ഗണേഷ് (20) എന്നിവർക്കാണ് പരിക്കുപറ്റിയത്.