വെളുത്ത നിറമുള്ള ഒരു തെരുവുനായയാണ് തങ്ങളെ ആക്രമിച്ചതെന്നാണ് മൂവരും പറഞ്ഞത്. മൂവരേയും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.

രാജകുമാരി: ഇടുക്കിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. രാജകുമാരിയിൽ ആണ് തെരുവ് നായ മൂന്ന് പേരെ ആക്രമിച്ചത്. ഉടുമ്പൻചോല രാമനാഥൻ ഇല്ലം വീട്ടിൽ ദർശൻ (11), കുളപ്പാറച്ചാൽ തേവർകാട്ട് കുര്യൻ(68), രാജകുമാരി അറയ്ക്കക്കുടിയിൽ ജെയിംസ് മാത്യു (52) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. 

Add Asianetnews as a Preferred SourcegooglePreferred

ഉടുമ്പൻചോല സ്വദേശി ദർശനെ രാവിലെ 9 മണിയോടുകൂടി രാജകുമാരി ടൗണിൽ വച്ചും, കുര്യനെ 11 മണിയോടെ രാജകുമാരി പള്ളിയുടെ സമീപത്ത് വച്ചും, ജെയിംസിനെ 11.30 ഓടെ വീട്ടുമുറ്റത്ത് വച്ചുമാണ് തെരുവുനായ ആക്രമിച്ചത്. വെളുത്ത നിറമുള്ള ഒരു തെരുവുനായയാണ് തങ്ങളെ ആക്രമിച്ചതെന്നാണ് മൂവരും പറഞ്ഞത്. മൂവരേയും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷയും,ഐ ഡി.ആർ.ബി വാക്സിനും നൽകി. ഇമ്മ്യൂണോ ഗ്ലോബലൈൻ വാക്സിൻ നൽകുന്നതിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More :  ഭാര്യയുമായി വഴക്കിട്ടു, മുറിയിൽ കയറിയ യുവാവ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്തു; ദാരുണാന്ത്യം