കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ  അസഭ്യം പറഞ്ഞ് ബൈക്കിലെത്തിയ സംഘം വീടിന്‍റെ  പോർച്ചിൽ കിടന്ന കാറിന്‍റെ പിന്നിലെ ചില്ലും...

ആലപ്പുഴ: ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്‍റെ ആക്രമണത്തിൽ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന കാറിന്‍റെ ചില്ലും, കസേരയും തകർന്നു. വള്ളികുന്നം പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്‍റെ വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ അസഭ്യം പറഞ്ഞ് ബൈക്കിലെത്തിയ സംഘം വീടിന്‍റെ പോർച്ചിൽ കിടന്ന കാറിന്‍റെ പിന്നിലെ ചില്ലും മുന്‍വശത്തെ ചാരുകസേരയും കല്ലുകൊണ്ട് എറിഞ്ഞ് തകർക്കുകയായിരുന്നുവെന്ന് വിട്ടുകാർ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബഹളം കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred