2022 ഏപ്രില്‍ ഒന്നു മുതല്‍ 2026 സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവില്‍ സ്ഥാപന ഉടമയെയും മറ്റ് ജീവനക്കാരെയും അറിയിക്കാതെ വ്യാജ രേഖകളും മറ്റും ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. രണ്ടര കിലോഗ്രാമിലധികം സ്വര്‍ണാഭരണങ്ങള്‍ സ്ഥാപനത്തില്‍ നിന്ന് നഷ്ടപ്പെട്ടതായാണ് പരാതി.

തൃശൂര്‍: കറുകപുത്തൂരിലെ റുസിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജ്വല്ലറിയില്‍നിന്ന് 3.85 കോടി വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ അസി. മാനേജര്‍ക്കെതിരേ ചാലിശേരി പൊലീസ് കേസെടുത്തു. തിരുമിറ്റക്കോട് സ്വദേശിയായ വിജേഷിനെതിരേയാണ് കേസെടുത്തത്. ജ്വല്ലറിയുടെ ഉടമയായ ചാത്തന്നൂര്‍ വെട്ടത്ത് പറമ്പില്‍ വീട്ടില്‍ കരീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. 2022 ഏപ്രില്‍ ഒന്നു മുതല്‍ 2026 സെപ്റ്റംബര്‍ 20 വരെയുള്ള കാലയളവില്‍ സ്ഥാപന ഉടമയെയും മറ്റ് ജീവനക്കാരെയും അറിയിക്കാതെ വ്യാജ രേഖകളും മറ്റും ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി.

രണ്ടര കിലോഗ്രാമിലധികം സ്വര്‍ണാഭരണങ്ങള്‍ സ്ഥാപനത്തില്‍ നിന്ന് നഷ്ടപ്പെട്ടതായി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏകദേശം 3,85,00,000 രൂപ വിലമതിക്കുന്നതായും എഫ്.ഐ.ആറില്‍ പറയുന്നു. സെപ്റ്റംബര്‍ 21ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശേരി പൊലീസ് കേസെടുത്തത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. കൃഷ്ണന്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.