ഇടുക്കി: ഇടുക്കി സൂര്യനെല്ലിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകതുളു സ്വദേശി രാമകൃഷ്ണൻ, ഭാര്യ രജനി, മകൾ ശരണ്യ ( 10 വയസ്) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. 

വീടിനകത്താണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രീഷനായ രാമകൃഷ്ണന് ധാരാളം കടമുണ്ടായിരുന്നെന്നും ഇത് മൂലം കുടുംബത്തോടെ  ആത്മഹത്യ ചെയ്തതാവാം എന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചിന്നകനാൽ പൊലീസെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണ്. നാളെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യും.