ചേർത്തല: കൊവിഡ് സ്ഥിതികരിച്ച പള്ളിത്തോട്ടിലെ മൂന്ന് പേർ വീടുകളിൽ തന്നെ കഴിയുന്നതിൽ പ്രദേശവാസികൾക്ക് ആശങ്ക. കൊവിഡ് സ്ഥിതികരിച്ച തുറവുർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുള്ളവരാണ് ഭക്ഷണവും, വെള്ളവുമില്ലാതെ വീടുകളിൽ കഴിയുന്നത്. 

തിങ്കളാഴ്ച രാത്രിയോടെ ആശുപത്രികളിലേയ്ക്ക് രോഗികൾ പോകാൻ ഒരുങ്ങിയിരുന്നെങ്കിലും നടന്നില്ല. ആംബുലൻസ് എത്തിയെങ്കിലും വണ്ടാനം മെഡിക്കൽ കോളേജിൽ കിടക്കയില്ലെന്ന കാരണം പറഞ്ഞ് മടങ്ങി. മത്സ്യതൊഴിലാളി, പെയിന്റിംഗ് തൊഴിലാളി, പലചരക്ക് കട നടത്തുന്നയാൾ എന്നിവർക്കാണ് കൊവിഡ് സ്ഥിതീകരിച്ചത്. ഇതിൽ പെയിന്റിംഗ് തൊഴിലാളിയുടെ സമ്പർക്കം വളരെ വലുതായിരുന്നു. ഇത് കണക്കാക്കി ആരോഗ്യ വകുപ്പ് 150 പേരുടെ റൂട്ട് മാപ്പ് സംഘടിപ്പിച്ച് 150 ആളുകളെയും ഒന്നിച്ച് പള്ളിത്തോട് പി.എച്ച്.സിയിൽ എത്തിച്ചതിലും വളരെ ആശങ്ക പെടുത്തുന്നതാണെന്ന് നാട്ടുകാർ പറയുന്നു. 

വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണം യഥാസമയങ്ങളിൽ കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. മത്സ്യ തൊഴിലാളിയായ രോഗിയുടെ കൂടെ മാതാവും കഴിയുന്നുണ്ട്. പ്രാഥമിക കാര്യങ്ങൾക്ക് രണ്ട് പേർക്ക് കൂടി ഒരിടമാണുള്ളതും ആശങ്കയ്ക്ക് വഴിയൊരുക്കുന്നു.