കോട്ടയം: കോട്ടയം പാറമ്പുഴയില്‍ മീനച്ചിലാറ്റില്‍ കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഷിബിൻ ജേക്കബ്, അലന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

മീനച്ചിലാറ്റില്‍ കുളിക്കാൻ ഇറങ്ങിയ പുതുപ്പള്ളി ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥികളെയാണ് കാണാതായത്. എട്ട് പേരാണ് മീനച്ചിലാറ്റിൽ കുളിക്കാനെത്തിയത്. ഒരാൾ കാൽവഴുതി വെള്ളത്തിൽ വീണതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയതാണ് മറ്റ് രണ്ടുപേരും. ഫയർഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചിൽ തുടരുകയാണ്.