എടത്തലയില്‍ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്.
കൊച്ചി: ഒരു ദിവസം മൂന്ന് മോഷണങ്ങള്‍ നടത്തിയ കള്ളനെ പിടികൂടി പൊലീസ്. കോട്ടയം മീനച്ചല്‍ സ്വദേശിയായ വേണുഗോപാലിനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആലുവ ബാങ്ക് ജംഗ്ഷനില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന ഇയാള്‍ എടത്തലയില്‍ യാത്രക്കാരന്‍റെ പക്കല്‍ നിന്നും മൊബൈല്‍ തട്ടിപ്പറിച്ചെടുത്താണ് മോഷണത്തിന് തുടക്കമിട്ടത്.
എന്നാല്‍ പൊലീസ് പിന്തുടര്‍ന്നതോടെ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ചു. തുടര്‍ന്ന് എടത്തലയില്‍ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്. മൂന്ന് മൊബൈല്‍ ഫോണുകള്‍ ഇയാളില്‍ നിന്നും പൊലീസ് പിടികൂടി. ഇരുപതിലേറെ മോഷണകേസുകളില്‍ പ്രതിയാണ് വേണുഗോപാല്‍.
റൂറല്‍ എസ്.പി കാര്‍ത്തികേയന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ശിവന്‍കുട്ടി, ഇന്‍സ്പെക്ടര്‍ സിഎല്‍ സുധീര്‍ എസ്ഐ ആര്‍ വിനോദ് എന്നിവരാണ് പ്രതിയെ പിടികൂടിയ പൊലീസ് സംഘം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
