മലയിന്‍കീഴ്: ബ്രഡ് തൊണ്ടയില്‍ കുടുങ്ങി മൂന്നുവയസുകാരി മരിച്ചു. വിളവൂര്‍ക്കല്‍ ചൂഴാറ്റുകോട്ട ആയില്യം വീട്ടില്‍ വാടകയ്ക്ക്  താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയായ യോഗിതയാണ് മരിച്ചത്. മധുര സ്വദേശികളായ സെല്‍വേന്ദ്രന്‍റെയും വനിതയുടെയും ഇളയമകളാണ് യോഗിത. 

ചായയ്ക്കൊപ്പം ബ്രഡ് കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പെട്ടെന്ന് ബോധം പോയ  കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മധുരയിലേക്ക് കൊണ്ടുപോയി. ബേക്കറി പലഹാരങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയാണ് കുടുംബം ഉപജീവനം നടത്തുന്നത്.  ദീപിയം യോഗിതയുടെ മൂത്ത സഹോദരിയാണ്.