വെള്ളറട സ്വദേശി ചന്ദ്രമോഹനൻ, ആതിര എന്നീ ദമ്പതികളുടെ മകൾ നക്ഷത്ര ആണ് മരിച്ചത്. ബന്ധുവീട്ടിൽ കളിച്ച് കൊണ്ട് നിൽക്കുന്നതിനിടെയിലാണ് അപകടം.

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ് മൂന്ന് വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെയാണ് സംഭവം. വെള്ളറടയിലെ ചന്ദ്രമോഹന്‍റെയും ആതിരയുടെയും മകൾ നക്ഷത്ര ആണ് മരിച്ചത്. കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ തെരച്ചലിലാണ് സമീപത്തെ ബന്ധുവീട്ടിലെ കിണറിൽ കുട്ടിയെ കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു

Also Read: കുടകിൽ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് തോട്ടത്തോട് ചേർന്ന താമസസ്ഥലത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം