നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. 


ഇടുക്കി: നെടുങ്കണ്ടം ചേമ്പളത്ത് മൂന്ന് വയസുകാരന്‍ പടുതാകുളത്തില്‍ വീണ് മരിച്ചു. കളിച്ചുകൊണ്ടിരുന്ന കുട്ടി വീടിന് സമീപത്തെ പടുതാകുളത്തില്‍ വീഴുകയായിരുന്നു. ചേമ്പളം മേക്കല്ലാര്‍ പുത്തന്‍പുരയ്ക്കല്‍ ജയരാജ്- ചിത്ര ദമ്പതികളുടെ മകനായ അഡോണ്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. 

കളിച്ചു കൊണ്ടിരുന്ന കുട്ടി പടുതാകുളത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ കാണാതായിതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പടുതാകുളത്തില്‍ നിന്നും കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ഏതാനും ദിനസങ്ങള്‍ക്ക് മുമ്പാണ വീടിന് സമീപം കൃഷി ആവശ്യത്തിനും മറ്റുമായി പടുതാകുളം നിര്‍മ്മിച്ചത്. സംസ്‌കാരം നാളെ കല്ലാര്‍ മേരിഗിരി ദേവാലയത്തില്‍ നടക്കും.