കുറ്റിപ്പുറം: മലപ്പുറത്ത് കുട്ടികള്‍ക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നുപേരെ കുറ്റിപ്പുറം പൊലീസ് പിടികൂടി. കുറ്റിപ്പുറം   ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. നരിപ്പറമ്പ് പുതുവീട്ടിൽ ഷബീർ (25), തവനൂർ പുത്തൻപീടിയേക്കൽ ഷഹിൻഷാ മിഹാർ (23), നരിപ്പറമ്പ് പൊന്നംകുണ്ടിൽ ജയ്ഷാദ് (28) എന്നിവരാണ് പിടിയിലായത്. 

അതളൂർ നാഡറ്റിൽനിന്നാണ് അരക്കിലോയോളം കഞ്ചാവുമായി മൂവരും പിടിയിലായത്. കുട്ടികൾക്കും മറ്റുമാണ് പ്രതികള്‍ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മധുസൂദനൻ, ശ്രീസോബ്, ജയപ്രകാശ്, പ്രമോദ് എന്നിവരും കൂടെയുണ്ടായിരുന്നു