Min read

വർക്കലയ്ക്ക് സമീപം വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

Three youths arrested with MDMA for sale near Varkala
mdma arrest

Synopsis

കാറിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന സിറിഞ്ചും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു

തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. വെള്ളറട കാരക്കോണം കുന്നത്തുകാൽ സ്വദേശികളായ വിഷ്ണു (33), പ്രവീൺ (33), ഷാഹുൽ ഹമീദ് (25) എന്നിവരാണ് പിടിയിലായത്. വർക്കല ജനതാമുക്ക് റെയിൽവേ ഗേറ്റിനു സമീപത്ത് നിന്ന് പുലർച്ചെ രണ്ട് മണിയോടെ ഡാൻസാഫ് ടീമും അയിരൂർ പൊലീസും ചേർന്നാണ് കാറിലെത്തിയ പ്രതികളെ പിടികൂടിയത്. 

കാറിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന സിറിഞ്ചും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംശയാസ്പദമായ രീതിയിൽ ഒരു കാർ വർക്കലയിൽ എത്തിയത് പൊലീസ് ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പരിശോധനയിൽ വ്യക്തമായി. കാപ്പിൽ ബീച്ച്, സമീപത്തെ റിസോർട്ടുകൾ എന്നിവിടങ്ങളിലേക്ക് വിൽപന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എവിടെ നിന്നും എത്തിച്ചതാണെന്നതടക്കം വിവരങ്ങൾ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോൾ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.

വീട്ടിലെത്താൻ വൈകുമെന്ന് വേറൊരു നമ്പറിൽ നിന്ന് വിളിച്ച് പറഞ്ഞു; ഒരു മാസം കഴിഞ്ഞു, ജിമേഷ് എവിടെ? ഉത്തരമില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos