രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടംകുളങ്ങരയിലെ ഹോം സ്റ്റേയിൽ  എലത്തൂർ പൊലീസും, ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 

കോഴിക്കോട്: കണ്ടംകുളങ്ങരയിൽ വൻ ലഹരി വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്നു പേരെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നൈജിൽ, രാഹുൽ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടംകുളങ്ങരയിലെ ഹോം സ്റ്റേയിൽ എലത്തൂർ പൊലീസും, ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോഴിക്കോട് വിവിധ ഇടങ്ങളിൽ വിതരണം ചെയ്യാനായി എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

വയനാട് ടൗൺഷിപ്പിന് 27ന് തറക്കല്ലിടുമെന്ന് മന്ത്രി രാജൻ; 'കേന്ദ്രം ചെകുത്താനെ പോലെ'; പ്രതിപക്ഷം ഇറങ്ങിപ്പോയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം