രണ്ട് ബൈക്കുകളിലായാണ് മൂന്ന് പേർ സഞ്ചരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കുകള്‍ നേർക്കുനേർ ഇടിച്ചാണ് അപകടം.ഇന്ന് പുലർച്ചെയായിരുന്നു അപകടം
ആലപ്പുഴ: കലവൂരില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. സ്വകാര്യ ബസ് ജീവനക്കാരായ മണ്ണഞ്ചേരി സ്വദേശി വിപിൻ (20), രാജീവ് (25) ആലപ്പുഴ സ്വദേശി അഹമ്മദ് ബാദുഷ എന്നിവരാണ് മരിച്ചത്. രണ്ട് ബൈക്കുകളിലായാണ് മൂന്ന് പേർ സഞ്ചരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കുകള്‍ നേർക്കുനേർ ഇടിച്ചാണ് അപകടം.ഇന്ന് പുലർച്ചെയായിരുന്നു അപകടം
