Asianet News MalayalamAsianet News Malayalam

തൃശ്ശൂർ മരത്താക്കരയിൽ വൻ തീപിടിത്തം: ഫയർ ഫോഴ്‌സിൻ്റെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു

അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തും

Thrissur marathakkara fire furniture shop demolished
Author
First Published Sep 4, 2024, 6:07 AM IST | Last Updated Sep 4, 2024, 6:07 AM IST

തൃശൂർ: മരത്താക്കരയിൽ ഫർണീച്ചർ കടയിൽ തീപിടുത്തം. പുലർച്ചെ നാലു മണിയോടെയാണ് തീ പടർന്നത്. തൃശ്ശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർ ഫോഴ്സിൻ്റെ അഞ്ച് യൂണിറ്റുകള്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീയണച്ചു. ഫർണീച്ചർ കട പൂ‍‍ർണമായി കത്തിനശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് സംശയിക്കുന്നത്. അപകട സമയത്ത് ശക്തമായ മഴ പെയ്തതിനാൽ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചില്ല. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios