പെണ്‍കുട്ടിയുടെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി അറസ്റ്റിലായത്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുല്ലൂറ്റ് ചാപ്പാറ പുതുവീട്ടില്‍ നായിഫി (21)നെയാണ് പോക്‌സോ ചുമത്തി കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രതിയുടെ ചാപ്പാറയിലുള്ള വീട്ടില്‍ എത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി അറസ്റ്റിലായത്.

കൊച്ചിയിൽ ഫ്ലാറ്റ് ജോലിക്കിടെ പരിചയം സ്ഥാപിച്ചു, ശേഷം യുവാവിനോട് ക്രൂരത, യുവതിയടക്കം പിടിയിൽ

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ ബൈജു ഇ ആറിന്റെ നേതൃത്വത്തില്‍, എസ് ഐ ഹരോള്‍ഡ് ജോര്‍ജ്, രവികുമാര്‍, ജെയ്‌സന്‍, സി പി ഒ മാരായ രാജന്‍, ഫൈസല്‍, സുജീഷ്, ഗോപകുമാര്‍ പി ജി. എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

YouTube video player

അതേസമയം തൃശൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത 9 വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌ക്കന് 73 വര്‍ഷം കഠിന തടവ് ശിക്ഷ ലഭിച്ചു എന്നതാണ്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതിയാണ് വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടില്‍ വിനോദിന് (ഉണ്ണിമോന്‍ 49) ശിക്ഷ വിധിച്ചത്. 73 വര്‍ഷം കഠിന തടവ് കൂടാതെ പ്രതി 1,85000 രൂപ പിഴയും ഒടുക്കണമെന്നും കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എസ് ലിഷയുടെശിക്ഷ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി വീടിന്റെ ടെസില്‍വച്ചും കഞ്ഞി പുരയില്‍ വെച്ചും പല തവണ ബലാത്സംഗം ചെയ്തെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. പ്രതിയായ വിനോദ് കൂലി പണിക്കാരനാണ്. വാടാനപ്പിള്ളി ഇന്‍സ്‌പെകടറായിരുന്ന പി ആര്‍ ബിജോയിയാണ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്.

9 വയസുകാരിക്ക് ക്രൂരപീഡനം, 49കാരന് 73 വര്‍ഷം കഠിന തടവ്