ഒപ്പം പഠിക്കുന്ന പെൺകുട്ടികളുടെ ഫോൺ നമ്പ‍ർ നൽകാത്തതിന്റെ പേരിലാണ് ചെമ്പൂരിലെ വിദ്യാ‍ർത്ഥികളെ ഇവർ മർദ്ദിച്ചത്.

തിരുവനന്തപുരം: ആര്യങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വാഴിച്ചൽ സ്വദേശിയായ അനന്തു, കാട്ടാക്കട സ്വദേശിയായ നിധിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവ‍ർക്കും 20 വയസ്സാണ്. ചെമ്പൂരിലെ സ്കൂളിലെ ഒരു വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ഇരുവരുടെയും വീട്ടൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇതിനെ തുട‍ന്നാണ് ഇവ‍ർ സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. ഇരുവരുടെയും സുഹൃത്ത് ശ്രീജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തി. പൊലീസിനെ കണ്ട് ശ്രീജിത്ത് ഓടി. ഇയാൾക്കെതിരെ പ്രത്യേകം കേസെടുത്തിട്ടുണ്ട്. 

ഒപ്പം പഠിക്കുന്ന പെൺകുട്ടികളുടെ ഫോൺ നമ്പ‍ർ നൽകാത്തതിന്റെ പേരിലാണ് ചെമ്പൂരിലെ വിദ്യാ‍ർത്ഥികളെ ഇവർ മർദ്ദിച്ചത്. ഇതിൽ അന്വേഷണം നടത്തുന്ന പൊലീസ് സംഘം ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തിയതിലുള്ള വിരോധത്തിലാണ് സ്റ്റേഷന് പെട്രോൾ ബോംബെറിഞ്ഞത്. നേരത്തേ കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് അനന്തുവെന്ന് പൊലീസ് പറഞ്ഞു.