നാളെ കൂടി പത്രിക സമര്‍പ്പിക്കാം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ പത്രിക സമര്‍പ്പിക്കും. രാഹുലും പ്രിയങ്കയും കോഴിക്കോട് എത്തിയിട്ടുണ്ട്. അഞ്ചിന് പത്രികകളുടെ സൂക്ഷമ പരിശോധന നടക്കും

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക നല്‍കി. ഇതോടെ മണ്ഡലത്തില്‍ ലഭിച്ച പത്രികകളുടെ എണ്ണം 14 ആയി. ഭാരത് ധര്‍മ ജനസേന (ബി.ഡി.ജെ.എസ്) സ്ഥാനാര്‍ത്ഥി ചേര്‍ത്തല കണിച്ചുകുളങ്ങര വെള്ളാപ്പള്ളി തുഷാര്‍ ആണ് ഇന്ന് ആദ്യം പത്രിക നല്‍കിയത്.

മലപ്പുറം വെളിയംകോട് കല്ലാഴി കൃഷ്ണദാസ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), മലപ്പുറം കുഴിമണ്ണ കിഴിശ്ശേരി മാളികപറമ്പില്‍ മുഹമ്മദ് (ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി), കണ്ണൂര്‍ കണിച്ചാര്‍ പള്ളിക്കമാലില്‍ ജോണ്‍ പി.പി (സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്), പനമരം ചെറുകാട്ടൂര്‍ കരിമാക്കില്‍ സെബാസ്റ്റ്യന്‍ (സ്വതന്ത്രന്‍), സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ കാക്കത്തോട് കോളനിയിലെ കെ. ബിജു. (സ്വത.), തൃശ്ശൂര്‍ വെളുത്തൂര്‍ കൈപ്പുള്ളി കെ.പി. പ്രവീണ്‍ (സ്വത.) എന്നിവരും ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ക്ക് പത്രിക സമര്‍പ്പിച്ചു.

നാളെ കൂടി പത്രിക സമര്‍പ്പിക്കാം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ പത്രിക സമര്‍പ്പിക്കും. രാഹുലും പ്രിയങ്കയും കോഴിക്കോട് എത്തിയിട്ടുണ്ട്. അഞ്ചിന് പത്രികകളുടെ സൂക്ഷമ പരിശോധന നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ എട്ട് ആണ്. 23ന് പോളിങും മെയ് 23ന് വോട്ടെണ്ണലും നടക്കും.