Asianet News MalayalamAsianet News Malayalam

കാസർകോടും കുരങ്ങുപനി; വൈറസ് പടർത്തുന്ന ചെള്ളുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു

കാസർകോഡ് ജില്ലയോട് ചേർന്നുള്ള പ്രദേശങ്ങളിലും കുരങ്ങ് പനി സ്ഥിരീകരിച്ചു. നിരവധി കുരങ്ങുകളാണ് അതിർത്തി ഗ്രാമങ്ങളിൽ പനി ബാധിച്ച് ചത്തത്. ഇതോടെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ സമീപിക്കുന്നത്.

Tick-borne encephalitis spreads in kasargod
Author
Kasaragod, First Published Feb 8, 2019, 1:53 PM IST

കാസർകോഡ്: കുരങ്ങ് പനിക്ക് കാരണമായ വൈറസുകൾ പടർത്തുന്ന ചെള്ളുകൾ കാസർകോഡ് ജില്ലയിലും വ്യാപിക്കുന്നതായി കണ്ടെത്തൽ. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ചെള്ളുകൾ കണ്ടെത്തിയത്.

കർണാടകയിൽ വിവിധ ഇടങ്ങളിലായി കുരങ്ങ് പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കാസർകോഡ് ജില്ലയോട് ചേർന്നുള്ള പ്രദേശങ്ങളിലും കുരങ്ങ് പനി സ്ഥിരീകരിച്ചു. നിരവധി കുരങ്ങുകളാണ് അതിർത്തി ഗ്രാമങ്ങളിൽ പനി ബാധിച്ച് ചത്തത്. ഇതോടെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മണിപ്പാൽ വൈറോളജി ഇൻസ്റ്റിട്യൂട്ടിനെ സമീപിക്കുന്നത്. 

പ്രാഥമിക പരിശോധനയിലാണ് ചെള്ളുകളെ കണ്ടെത്തിയത്. കുരങ്ങുകൾക്ക് പുറമേ അണ്ണാനിലൂടെയും ചിലയിനം പക്ഷികളിലൂടെയും വൈറസ് പടരാറുണ്ട്. ആരോഗ്യ വകുപ്പ് പ്രവർത്തകർ ഇതിനോടകം തന്നെ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും തുടങ്ങിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios