വെള്ളം കയറി ഞാറ് വെള്ളത്തിലായതിനെ തുടർന്ന് സമീപത്തെ പാടശേഖരമായ പോച്ച 400 പാടശേഖരത്തേക്ക് തുറന്നു വിട്ട് വെള്ളം വറ്റിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ആ പാടശേഖരത്തിന്റെ മോട്ടർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമിച്ചപ്പോൾ മർദം കൂടി ഈ മോട്ടറും കേടാവുകയായിരുന്നു. നിലവില്‍ രണ്ടു പാടശേഖരവും പ്രതിസന്ധിയിലാണ്.
എടത്വ: വേലിയേറ്റത്തെ തുടർന്ന് വിത കഴിഞ്ഞ് 10 ദിവസമായ ചെറുതന പഞ്ചായത്ത് രണ്ടാം വാർഡ് നടുവിലേപ്പോച്ച വടക്ക് പാടശേഖരത്തിന്റെ മോട്ടർത്തറയിലെ പെട്ടിയുടെ അടിത്തട്ട് ഒലിച്ചു പോയി. ഇതിന് പിന്നാലെ പാടശേഖരത്ത് വെള്ളം കയറി. 100 ഏക്കറോളം വരുന്ന പാടശേഖരമാണിത്. കർഷകർ അടിത്തട്ട് പുനർനിർമിക്കാനുള്ള ശ്രമം നടത്തിവരുകയാണ്.
ഇതിനായി ഒന്നരലക്ഷത്തോളം രൂപയുടെ അധിക ചെലവാണ് കർഷകർക്ക് ഉണ്ടായത്. വെള്ളം കയറി ഞാറ് വെള്ളത്തിലായതിനെ തുടർന്ന് സമീപത്തെ പാടശേഖരമായ പോച്ച 400 പാടശേഖരത്തേക്ക് തുറന്നു വിട്ട് വെള്ളം വറ്റിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ആ പാടശേഖരത്തിന്റെ മോട്ടർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമിച്ചപ്പോൾ മർദം കൂടി ഈ മോട്ടറും കേടാവുകയായിരുന്നു. നിലവില്‍ രണ്ടു പാടശേഖരവും പ്രതിസന്ധിയിലാണ്.
രണ്ട് പാടശേഖരത്തും എത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. കൂടുതൽ ഭാഗവും ചെറുതന പഞ്ചായത്ത് വക ചിറയാണ്. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമിച്ചാൽ മാത്രമേ കൃഷി പോലും മുന്നോട്ടു പോകുകയുള്ളൂ എന്ന് സെക്രട്ടറി ജോർജുകുട്ടി തെക്കേകടുമത്തിൽ പറഞ്ഞു. ആലപ്പുഴ ഇല്ലിമുറി തെക്കേതൊള്ളായിരം പാടത്ത് നവംബര്‍ ആദ്യ വാരം മടവീഴ്ചയുണ്ടായിരുന്നു. ചമ്പക്കുളംരാമങ്കരി പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ പാടശേഖരം. ഈ പാടശേഖരത്തിന് 13.5 കിലോമീറ്റർ ചുറ്റളവ് ഉണ്ട്. എന്നാല്‍ ബണ്ടുകൾ ഒന്നും സുരക്ഷിതമല്ല, കഴിഞ്ഞവർഷം ഏഴുമടയാണ് ഈ പാടശേഖരത്തിൽ വീണത്. വൃശ്ചിക ഏറ്റത്തിനാണ് ഒടുവിലത്തെ മടവീഴ്ചയുണ്ടായത്.
പ്രദേശത്ത് ഏകദേശം 650 കൃഷിക്കാരാണുള്ളത്. ഈ പാടശേഖരത്തിന്റെ സമീപം 250 ഓളം വീട്ടുകാർ താമസിക്കുന്നുണ്ട്, തുടർച്ചയായിട്ടുള്ള വെള്ളപ്പൊക്കം മൂലം നൂറോളം വീട്ടുകാർ ഇതിനോടകം പാലായനം ചെയ്തു കഴിഞ്ഞു. കൃഷി ആവശ്യത്തിന് വളവും വിത്തും മറ്റുള്ളവയു കൊണ്ടുവരുന്നതിന് വേണ്ടി ഉള്ള തോട് പോള നിറഞ്ഞ അടഞ്ഞ നിലയിലാണ്.
