വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി

ഇടുക്കി:ഇടുക്കി മൂന്നാറിൽ പശുവിനെ കടുവ കൊന്നു. കടലാർ വെസ്റ്റ് ഡിവിഷനിലാണ് ഗർഭണിയായ പശു ചത്തത്. കടലാർ സ്വദേശി സ്റ്റീഫന്റെ പശുവാണ് ചത്തത്. മേയാൻ വിട്ട പശു രാത്രിയിലും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകർ നടത്തിയ തെരച്ചിലിലാണ് പശുവിന്‍റെ ജഡം കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊന്ന ശേഷം പുറകു വശത്തു നിന്നും ഭക്ഷിച്ചു തുടങ്ങിയ നിലയിലായിരുന്നു ജഡം. കടുവയാണ് ഇത്തരത്തിൽ ഭക്ഷിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഈ ഒരു വർഷത്തിനിടെ പത്ത് പശുക്കളെ കടുവ കൊന്നിരുന്നു. 

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവകുമാറിനെ അറസ്റ്റ് ചെയ്തത് ഞെട്ടിക്കുന്നത്, വിശദീകരണവുമായി ശശി തരൂര്‍