വയനാട്ടിലെ വള്ളുവാടിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ചാണ് കടുവയുടെ  ആക്രമണം ഉണ്ടായത്

കല്‍പ്പറ്റ: വയനാട് കടുവയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്കേറ്റു. കുറിച്യാട് റെയിഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കരുണാകരൻ (55) ആണ് പരിക്കേറ്റത്. രാവിലെ വള്ളുവാടിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ഇടതു കാലിന് സാരമായി പരിക്കേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred