ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. വനം വകുപ്പ് വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ കാളികാവ് ഗവ. വെറ്ററിറി സര്‍ജന്‍ ഡോ അന്‍വര്‍ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി.
മലപ്പുറം: അടക്കാകുണ്ടില്‍ വീണ്ടും കടുവ ആക്രമണം. ഭീതിയിലായി ജനങ്ങള്‍. എഴുപതേക്കറിന് സമീപത്തെ റബര്‍ തോട്ടത്തിലെ റാട്ടപ്പുരയോട് ചേര്‍ന്ന തൊഴുത്തില്‍ കെട്ടിയിട്ട പശുക്കിടാവിനെയാണ് കടിച്ചുകൊണ്ടുപോയി കൊന്നുതിന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അമ്പതേക്കര്‍ റൂഹാ എസ്റ്റേറ്റില്‍ കാസര്‍കോടന്‍ കുള്ളന്‍ ഇനത്തില്‍ പെട്ട പശുക്കുട്ടിയെ കടുവ കടിച്ചുകൊന്നത്. എസ്റ്റേറ്റിലെ റാട്ടപ്പുരയോട് ചേര്‍ന്ന തൊഴുത്തില്‍ കെട്ടിയിട്ട നാല് പശുക്കളിലൊന്നിനെയാണ് കടിച്ചുകൊന്നത്. പശുക്കിടാവിന്റെ കഴുത്തില്‍ കടിച്ച ശേഷം പിന്‍ഭാഗത്തെ മാംസം ഭക്ഷിച്ച നിലയിലാണ്. നിലമ്പൂര്‍ സ്വദേശി മലയപ്പുള്ളിപ്പ് ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് തോട്ടം.
ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. വനം വകുപ്പ് വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ കാളികാവ് ഗവ. വെറ്ററിറി സര്‍ജന്‍ ഡോ അന്‍വര്‍ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി. കാല്‍പ്പാടുകളും കടിച്ച ഭാഗത്തെ മുറിവിന്റെ സ്വഭാവവും പരിശോധിച്ചതില്‍ നിന്ന് ആക്രമിച്ചത് കടുവയാണെന്ന് വ്യക്തമായിട്ടുണ്ട്. വനം ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥാരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മേയ് 15ന് ഗഫൂറലി എന്ന ടാപ്പിങ് തൊഴിലാളിയെ കൊന്ന റാവുത്തന്‍കാടിന് ഏതാനും മീറ്റര്‍ അകലെയാണ് ഇപ്പോള്‍ കടുവ പശുവിനെ കടിച്ചുകൊന്നിരിക്കുന്നത്. റാവുത്തന്‍ കാട്ടിലെ കടുവ ആക്രമണത്തെതുടര്‍ന്ന് വനം വകുപ്പ് പ്രദേശത്ത് കെണി വെച്ച് ഒരു പുലിയെയും സുല്‍ത്താന എസ്റ്റേറ്റില്‍ ഒരു കടുവയെയും പിടികൂടിയിരുന്നു. ഇതോടെ മേഖലയിലെ കടുവ ശല്യം താല്‍ക്കാലികമായി ശമിച്ചെന്ന് ആശ്വസിച്ച് കഴിയുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.
