ടിപ്പർ നിര്‍ത്തിയിട്ട ചരക്ക് ലോറിയിൽ ഇടിച്ചുകയറി; കാബിനിൽ കുടുങ്ങിയ ക്ലീനറെ വാഹനം വെട്ടിപ്പൊളിച്ച് രക്ഷിച്ചു
കാബിനില്‍ കുടുങ്ങിപ്പോയ ഷാജഹാനെ നാദാപുരം അഗ്നിരക്ഷാ സേന അംഗങ്ങള്‍ സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങള്‍ വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്
കോഴിക്കോട്: നാദാപുരം പയന്തോങ്ങില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ട് ക്ലീനര്‍ക്ക് പരിക്കേറ്റു. മുക്കം ചെറുവാടി സ്വദേശി ഷാജഹാനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. പയന്തോങ്ങില്‍ നിര്‍ത്തിയിട്ട് സാധനങ്ങള്‍ ഇറക്കുകയായിരുന്നു ചരക്ക് ലോറിക്ക് പുറകില്‍ ഷാജഹാന്‍ സഞ്ചരിച്ചിരുന്ന ലോറി ഇടിച്ചുകയറുകയായിരുന്നു.
ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വണ്ടിയുടെ കാബിനില്‍ കുടുങ്ങിപ്പോയ ഷാജഹാനെ നാദാപുരം അഗ്നിരക്ഷാ സേന അംഗങ്ങള്‍ സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങള്‍ വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. മുഖത്തും കാലിനും പരിക്കേറ്റ ഷാജഹാനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാദാപുരം അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ സി സുചേഷ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ സി കെ സ്മിതേഷ്, കെ പി ശ്യാംജിത്ത് കുമാര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഡി അജേഷ്, കെ മനോജ്, കെ കെ ഷിഖിലേഷ്, സുധീപ് എസ് ഡി എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
'പേഴ്സണൽ ലോണും സ്വര്‍ണ പണയവും അടക്കം എല്ലാ വായ്പകൾക്കും മോറട്ടോറിയം'; നിർദേശവുമായി ബാങ്കിംഗ് വിദഗ്ധൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം