കഴിഞ്ഞ ദിവസമാണ് ഗതാഗതക്കുരുക്കിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചത്.
പാലക്കാട്: ഒറ്റപ്പാലത്ത് ഗതാഗതക്കുരുക്കിനിടെ വീണ്ടും അപകടം. സ്വകാര്യ ബസ്സിന് പിറകിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഒറ്റപ്പാലം ടൗണിൽ ലക്ഷ്മി തിയേറ്ററിന് സമീപത്താണ് അപകടം നടന്നത്. പാലക്കാട് ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിന് പിറകിൽ മണൽ കയറ്റി വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന കുറ്റിപ്പുറം സ്വദേശി ഷംസുദ്ദീന് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് ഗതാഗതക്കുരുക്കിനിടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചത്.
ഒറ്റപ്പാലം മനിശീരി തൃക്കങ്ങോട് സ്വദേശി സന്ധ്യയാണ് മരിച്ചത്. ഒറ്റപ്പാലം വേങ്ങേരി അമ്പലത്തിന് സമീപം വൈകീട്ടായിരുന്നു അപകടം. ഭ൪ത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ബസ് ഇടിക്കുകയായിരുന്നു. തെറിച്ചു വീണ സന്ധ്യയുടെ തലയിലൂടെ ബസ് കയറി ഇറങ്ങിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതര പരിക്കേറ്റ ഭ൪ത്താവ് രാജേഷ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.


