മകന്റെ വിവാഹം കഴിഞ്ഞു, നിർധന യുവതികളുടെ വിവാഹത്തിന് ആഭരണവും പുടവും കൈമാറി; കുറിപ്പുമായി ടിഎൻ പ്രതാപൻ എംപി
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പാണക്കാട് സാദിഖലി തങ്ങൾ, ഇരിഞ്ഞാലക്കുട ബിഷപ്പ് ഡോ. പോളി കണ്ണൂക്കാടനും ഗുരുവായൂർ ദേവസ്വം പ്രസിഡന്റ് ഡോ. വി കെ വിജയൻ എന്നിവർ ചടങ്ങിനെത്തി.

തൃശൂർ: തൃശൂർ എംപി ടിഎൻ പ്രതാപന്റെ മകൻ ആഷിഖ് വിവാഹിതനായി. അപർണയാണ് വധു. എംപിയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പാണക്കാട് സാദിഖലി തങ്ങൾ, ഇരിഞ്ഞാലക്കുട ബിഷപ്പ് ഡോ. പോളി കണ്ണൂക്കാടനും ഗുരുവായൂർ ദേവസ്വം പ്രസിഡന്റ് ഡോ. വി കെ വിജയൻ എന്നിവർ ചടങ്ങിനെത്തി. നിർധനരായ രണ്ട് യുവതികളുടെ വിവാഹത്തിന് പുടവയും ആഭരണങ്ങളും എംപി കൈമാറി.
ടി എൻ പ്രതാപൻ എംപിയുടെ കുറിപ്പിന്റെ പൂർണരൂപം
ഇന്നലെ മകൻ ആഷിഖിന്റെ വിവാഹാസുദിനമായിരുന്നു. അപർണ്ണയാണ് ആഷിഖിന്റെ ജീവിത പങ്കാളി. ലളിതമായ ചടങ്ങുകളും പരിമിതമായ ക്ഷണങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒപ്പം നിർധനരായ രണ്ട് പെണ്മക്കളുടെ വിവാഹത്തിന് വേണ്ട പുടവയും ആഭരണങ്ങളും കൈമാറി. കെപിസിസി പ്രസിഡന്റും പാണക്കാട് സാദിഖലി തങ്ങളും ഇരിഞ്ഞാലക്കുട ബിഷപ്പ് ഡോ. പോളി കണ്ണൂക്കാടനും ഗുരുവായൂർ ദേവസ്വം പ്രസിഡന്റ് ഡോ. വി കെ വിജയനും ചേർന്ന് ആ ചടങ്ങ് അനുഗ്രഹീതമാക്കി. വിവാഹത്തിന് വന്നവരോടും ആശംസകൾ നേർന്നവരോടും പ്രാർത്ഥനകൾ നൽകിയവരോടും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കട്ടെ.
പുതിയ ജീവിതം ആരംഭിക്കുന്ന പ്രിയപ്പെട്ട മക്കളെ അനുഗ്രഹിക്കണമെന്ന അപേക്ഷയോടെ, സസ്നേഹം..