വിപണിയിൽ 60 ലക്ഷത്തോളം രൂപ വില വരുന്ന മൂന്ന് ടണ്ണോളം പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. കൽപ്പറ്റയിലേക്ക് ഉള്ളി കയറ്റി വന്ന മിനി ലോറിയിലായിരുന്നു ലഹരിക്കടത്ത്. ഹാൻസും പാൻ പരാഗുമാണ് പിടിച്ചെടുത്തിട്ടുള്ളത്.
വയനാട്: സുൽത്താൻ ബത്തേരി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ ലഹരിമരുന്ന് വേട്ട. വിപണിയിൽ 60 ലക്ഷത്തോളം രൂപ വില വരുന്ന മൂന്ന് ടണ്ണോളം പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. കൽപ്പറ്റയിലേക്ക് ഉള്ളി കയറ്റി വന്ന മിനി ലോറിയിലായിരുന്നു ലഹരിക്കടത്ത്. ഹാൻസും പാൻ പരാഗുമാണ് പിടിച്ചെടുത്തിട്ടുള്ളത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു, പ്രിവന്റീവ് ഓഫീസർ മാരായ കെ.ബി. ബാബുരാജ്, എം.സി.ഷിജു, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ പുഷ്പാംഗദൻ, അരുൺ പ്രസാദ് എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തിയത്.
