കാഞ്ഞങ്ങാട്: കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. കാഞ്ഞങ്ങാട് മുറിയനാവി മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ഇബ്രാഹിം ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകൻ ആറുവയസുകാരന്‍ ഫാഹിമാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ വിട്ടു വന്നയുടൻ ഡ്രസ് മാറി അഴയിൽ നിന്ന് വസ്ത്രമെടുക്കുമ്പോൾ അബദ്ധത്തിൽ കയർ കുടുങ്ങിയതാകാമെന്നാണ് കരുതുന്നത്.  കാഞ്ഞങ്ങാടു കടപ്പുറം പൂക്കോയ തങ്ങൾ സ്മാരക എ എൽ പി സ്കൂൾ വിദ്യാർത്ഥിയാണ് ഫാഹിം. മൂവാസ്, ഫായിം എന്നിവര്‍ സഹോദരങ്ങളാണ്.